Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premium Subscription

ഇത് തകർക്കും; കിടിലൻ ഫീച്ചറുകളുമായി ഇ​ൻ​സ്റ്റ​ഗ്രാം പ്ല​സ്

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പു​തി​യ പ്രീ​മി​യം സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നാ​യ ഇ​ൻ​സ്റ്റാ​ഗ്രാം പ്ല​സ് ഏ​താ​നും രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മെ​റ്റ അ​വ​ത​രി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്രം ല​ഭി​ക്കു​ന്ന നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ്റ്റോ​റി പോ​സ്റ്റ് ചെ​യ്ത വ്യ​ക്തി അ​റി​യാ​തെ ത​ന്നെ അ​ത് കാ​ണാ​നു​ള്ള സൗ​ക​ര്യം, സ്വ​ന്തം സ്റ്റോ​റി​ക​ൾ എ​ത്ര​പേ​ർ വീ​ണ്ടും ക​ണ്ടു​വെ​ന്ന് അ​റി​യാ​നു​ള്ള ഫീ​ച്ച​ർ എ​ന്നി​വ ഇ​തി​ലു​ണ്ട്.

നി​ല​വി​ലു​ള്ള ക്ലോ​സ് ഫ്ര​ണ്ട്സ് പ​ട്ടി​ക​യ്ക്ക് പു​റ​മെ അ​ൺ​ലി​മി​റ്റ​ഡ് ഓ​ഡി​യ​ൻ​സ് ലി​സ്റ്റു​ക​ൾ നി​ർ​മി​ക്കാ​നും ഓ​രോ സ്റ്റോ​റി​യും ആ​രെ​ല്ലാം കാ​ണ​ണ​മെ​ന്ന് പ്ര​ത്യേ​ക​മാ​യി തീ​രു​മാ​നി​ക്കാ​നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സാ​ധി​ക്കും.

കൂ​ടാ​തെ, സ്റ്റോ​റി​ക​ളു​ടെ കാ​ലാ​വ​ധി അ​ധി​ക​മാ​യി 24 മ​ണി​ക്കൂ​ർ കൂ​ടി നീ​ട്ടാ​നും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഒ​രു സ്റ്റോ​റി സ്പോ​ട്ട്‌​ലൈ​റ്റ് ചെ​യ്യാ​നും ഇ​തി​ലൂ​ടെ ക​ഴി​യും.

മ​റ്റു​ള്ള​വ​രു​ടെ സ്റ്റോ​റി​ക​ൾ​ക്ക് അ​നി​മേ​റ്റ​ഡ് സൂ​പ്പ​ർ​ലൈ​ക്ക് ന​ൽ​കാ​നും വ്യൂ​വ​ർ ലി​സ്റ്റി​ൽ പ്ര​ത്യേ​ക വ്യ​ക്തി​ക​ൾ ഉ​ണ്ടോ എ​ന്ന് സെ​ർ​ച്ച് ചെ​യ്ത് ക​ണ്ടെ​ത്താ​നു​മു​ള്ള സൗ​ക​ര്യ​വും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

മെ​ക്സി​ക്കോ, ജ​പ്പാ​ൻ, ഫി​ലി​പ്പീ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ഇ​തി​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. വെ​രി​ഫൈ​ഡ് ബാ​ഡ്ജി​നാ​യി ന​ൽ​കു​ന്ന മെ​റ്റാ വെ​രി​ഫൈ​ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം പ്ല​സ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​രോ രാ​ജ്യ​ത്തും വ്യ​ത്യ​സ്ത നി​ര​ക്കി​ലാ​യി​രി​ക്കും ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക. മെ​ക്സി​ക്കോ​യി​ൽ ഏ​ക​ദേ​ശം 2.20 ഡോ​ള​റും, ജ​പ്പാ​നി​ൽ രണ്ട് ഡോ​ള​റും ഫി​ലി​പ്പീ​ൻ​സി​ൽ ഏ​ക​ദേ​ശം 1.07 ഡോ​ള​റു​മാ​ണ് എ​ന്ന നി​ര​ക്കി​ലു​മാ​ണ് ഇ​തി​നാ​യി ഈ​ടാ​ക്കു​ന്ന​ത്.

പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ത് പു​റ​ത്തി​റ​ക്കു​ക എ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up